യൂത്ത് ലീഗ് നേതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു', കണ്ണൂരിൽ സിപിഎം പ്രവ‍ർത്തകർക്കെതിരെ കേസ്

യൂത്ത് ലീഗ് നേതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു', കണ്ണൂരിൽ  സിപിഎം പ്രവ‍ർത്തകർക്കെതിരെ കേസ്
Feb 26, 2026 08:56 AM | By Rajina Sandeep

കണ്ണൂർ: ( www.panoornews.in) കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കവെയാണ് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിന് മർദ്ദനമേറ്റത്.

ഇതിനിടെ, കണ്ണൂർ എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് മന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാപ്രസിഡന്‍റ് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.

സർക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മന്ത്രിക്ക് നേരെ അതിക്രമം ഉണ്ടായി.

ഇതുമായി ബന്ധപ്പെട്ട് 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിലവില്‍ മന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.

കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

They tried to kill Youth League leader with deadly weapons', case filed against CPM workers in Kannur

Next TV

Related Stories
തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

Apr 22, 2026 05:50 PM

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000...

Read More >>
അഡ്വ. ബിജേഷ് ചന്ദ്രന് യാത്രാമൊഴിയേകി  അഭിഭാഷക സമൂഹവും, നാട്ടുകാരും ; സംസ്കാരം ഇന്ന് രാത്രി 9 ന് പന്ന്യന്നൂരെ  വീട്ടുവളപ്പിൽ

Apr 22, 2026 04:05 PM

അഡ്വ. ബിജേഷ് ചന്ദ്രന് യാത്രാമൊഴിയേകി അഭിഭാഷക സമൂഹവും, നാട്ടുകാരും ; സംസ്കാരം ഇന്ന് രാത്രി 9 ന് പന്ന്യന്നൂരെ വീട്ടുവളപ്പിൽ

അഡ്വ. ബിജേഷ് ചന്ദ്രന് യാത്രാമൊഴിയേകി അഭിഭാഷക സമൂഹവും, നാട്ടുകാരും ; സംസ്കാരം ഇന്ന് രാത്രി 9 ന് പന്ന്യന്നൂരെ ...

Read More >>
വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 02:26 PM

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
അപകടസ്ഥലത്ത്  32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ;  കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 01:23 PM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ...

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

Apr 22, 2026 12:48 PM

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ...

Read More >>
Top Stories

News Roundup

GCC News